കഥകൾ
ഇന്നലെകളിലെ ആകാശം
" ആ പുലരികളിലേക്കുള്ള ഒരു മടക്കയാത്ര ഇനി അസാധ്യമാണ്... എന്നാലും തൻ്റെ ജീവിതത്തിൽ കുറച്ചു കാലങ്ങൾ മുമ്പ് സംഭവിച്ചിരുന്ന നല്ലനിമിഷങ്ങൾ ഇപ്പോഴും തന്നെ കുത്തിനോവിച്ചുകൊണ്ടിരിക്കുകയാണ്”. തൻ്റെ മുറിയിൽ ജനൽപാളിയയിലൂടെ ആകാശത്തേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ അനുശ്രീ എന്ന അണുവിൻറെ മനസ്സിലുദിച്ച നൊമ്പരങ്ങൾക്ക് അവസാനം കുറിക്കാൻ ആകുമോ എന്ന് ചിന്തിക്കുകയാണ് അവൾ .
ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച അനുവിന് തൻ്റെ ജീവിതത്തിൽ എപ്പോഴും തൻ്റെ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിച്ച അവളുടെ സുഹൃത്തുക്കളിൽ നിന്നും അനുഭവിക്കാനിടയായ വലിയൊരു തരത്തിലുള്ള സങ്കടം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു . അനുവിന്റെ മാതാപിതാക്കൾക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ അവൾക്കു തൻ്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കുവയ്ക്കാൻ അവളുടെ കൂടെ ഉണ്ടായിരുന്നവളായിരുന്നു ആരു എന്ന അരുണിമയും ശ്രീ എന്ന ശ്രീലക്ഷ്മിയും. ആ അവൾ തന്നെ ചതിക്കുകയായിരുന്നു എന്നത് അനുവിന് താങ്ങാൻ കഴിഞ്ഞില്ല. ഒരുപാടു ദിവസം അവൾ അവളുടെ ഹോസ്റ്റൽ മുറിയിൽ സങ്കടത്താൽ കഴിയുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് വരെ തൻ്റെ കൂടെ ഈ മുറിയിൽ ഉണ്ടായിരുന്നവൾ ഇപ്പോൾ സ്വന്തം ഇഷ്ട്ടത്തിനനുസരിച്ചു തന്നെ വിട്ടു പോയി എന്നതും അവളെ ഇപ്പോൾ സമാധാനിപ്പിക്കുമെന്നും അവൾ കരുതിയിരുന്നവൾ ഇപ്പോൾ തന്റെ അടുത്ത് ഇല്ല എന്നതും അവളുടെ മനസ്സിൽ മുറിവേല്പിച്ചുകൊണ്ടിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയപ്പോൾ അവൾ മുറിയിലുണ്ടായിരുന്ന സോഫയിലേക്ക് മുഖം പൊത്തി ഇരുന്നു..പഴയകാലത്തിലേക്കു ഒരു തിരിച്ചുപോക്ക് എന്നപോൽ.......
കോളേജിലൊക്കെ അറിയപ്പെടുന്ന നല്ല ഒരു കൂട്ടുകെട്ടായിരുന്നു ആ മൂവർസംഗത്തിന്റേതു..പക്ഷെ അനുവിനെ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുയായിരുന്നു ശ്രീയും ആരുവും. ശ്രീയും ആരുവും ഇരട്ടസഹോദരികളാണ്. അവരുടെ അമ്മയും അച്ഛനും എല്ലാത്തിനും മിതമായ സ്വാതന്ത്ര്യം മാത്രം നൽകിയിരുന്നുള്ളു. അതുകൊണ്ടുതന്നെ തങ്ങളുടെ ഹോസ്റ്റൽ ഫീസ് അടക്കാനുള്ളു തുക ദുരുപയോഗം ചെയ്യുമ്പോൾ അനുവിന് അവളുടെ മാതാപിതാക്കൾ അയച്ച തുകയിൽ നിന്ന് ഫീസടക്കുകയും കറങ്ങിനടക്കുകയുമൊക്കെയായി അനുവിനെ സ്നേഹം നടിച്ചു ഉപയോഗിക്കുകയായിരുന്നു ശ്രീയും ആരുവും.. അതൊന്നും അറിയാതെ ആണ് അവരുടെ താളത്തിനൊത്തു തുള്ളുന്ന പാവയായി കഴിയുകയായിരുന്നു. കാലങ്ങൾക്കു ശേഷം തന്റെ പഠനം അവസാനിച്ചു അടുത്ത ഘട്ടപഠനത്തിലേക്ക് കടക്കാനാവുന്ന സമയത്താണ് ആരുവും ശ്രീയും അവരുടെ മാതാപിതാക്കളുടെ അടുത്തു അനു അവരെ പറ്റിക്കുകയായിരുന്നെന്നും തന്റെ പണം അനു ഉപയോഗിക്കുകയായിരുന്നെന്നും ഒക്കെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചു അവർ കണ്ടെത്തിയ അണുവിനേക്കാൾ സമ്പന്നയായ സുഹൃത്തിന്റെ ഹോസ്റ്റലിലേക്ക് മാറി...കുറച്ച ദൂരമുള്ളു അനുവിന്റെ ഹോസ്റ്റലിൽ നിന്ന്..ഇതൊക്കെ ആണ് അറിയാൻ കുറച്ച ദിവസം വേണ്ടി വന്നു.
തങ്ങളുടെ വീട്ടിൽ ഒരു മരണം സംഭവിച്ചു എന്ന് അനുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു കുറച്ച ദിവസം മുമ്പനം ശ്രീയും ആരുവും ഹോസ്റ്റൽ മാറിയത്..ദിവസങ്ങൾ കഴിന്നിട്ടും അവരെ കാണാത്തതു കൊണ്ട് അവരുടെ അമ്മയെ വിളിച്ചപ്പോഴാണ് അനു ഇതെല്ലം അറിഞ്ഞത്. തന്നെ ചതിച്ചുപോയ അവരോടു അനുവിന് വെറുപ്പ് തോന്നിയെങ്കിലും ഇപ്പോഴും അനുവിന് ജീവനാണ്...
ഇന്ന് അനുവിന്റെ പുതിയ കോളേജിലെ ആദ്യദിനം ഒറ്റക്ക് പോയി തിരിച്ചു ഹോസ്റ്റൽ മിയൂരിയിൽ എത്തിയപ്പോൾ ശ്രീയുടെയും ആറുവിന്റെയും കൂടെയുള്ള സുന്ദരമായ ഓർമകൾ അനുവിനെ പിടിമുറുക്കി...
കോളേജ് കഴിഞ്ഞു വന്നതിന്റെ വിശേഷങ്ങളും തന്റെ നൊമ്പരങ്ങളും അണുവിന്റെ അമ്മയോട് ഫോൺ വിളിച്ചു സംസാരിക്കാൻ തുടങ്ങുകയാണ് അനു. ഓർമകൾക്ക് തത്കാലം ഒരു കടിഞ്ഞാൽ ഇട്ടു സോഫയിൽ നിന്ന് എഴുന്നേറ്റു മുഖം ഒന്ന് അമർത്തി തുടച്ചു ആണ് അവളുടെ ഫോൺ എടുത്തു അമ്മയെ വിളിച്ചു. കുറച്ച നേരം നീണ്ടുനിന്ന അണുവിന്റെയും അമ്മയുടെയും സംഭാഷണത്തിന് ശേഷം അവൾ ഫോൺ കട്ടാക്കി..തന്നെ ഇപ്പോഴും മനസിലാക്കുന്നു തന്റെ അമ്മയോട് മനസ്സ് തുറന്നു സംസാരിച്ചപ്പോൾ തന്നെ അനുവിന് അൽപ്പമെങ്കിലും സമാധാനവും ആശ്വാസവും ലഭിച്ചു.
ഹോസ്റ്റൽ വാർഡർ ഭക്ഷണത്തെ കഴിക്കാൻ വിളിച്ചപ്പോഴാണ് അവൾ രാത്രിയായി എന്ന കാര്യം അറിയുന്നത്. തന്റെ ഓർമകളിൽ സമയം കടന്നു പോയത് അവൾ അറിഞ്ഞില്ല.
അനുവിൽ നിന്ന് ഒരു നെടുവീർപ്പ് അടർന്നു വീണു. അവൾ മുഖം കഴുകി താഴേക്ക് പോയി ഭക്ഷണം കഴിച്ചു മുറിയിലേക്ക് വന്ന അവൾ കട്ടിലിലേക്ക് ചാഞ്ഞു. ഓർമകളുടെ കാഠിന്യം അവളെ ക്ഷീണിതയാക്കിയിരുന്നു..ഇനി തന്നെ ചതിച്ചവരെ ഓർത്തു സങ്കടപ്പെടില്ലായെന്നു ഉറച്ച മനസ്സോടെ അല്ലെങ്കിലും അവൾ തീരുമാനിച്ചു. നല്ല ഒരു സമാധാനത്തിലേക്കുള്ള പുലരിയെ സ്വപ്നം കണ്ടുകൊണ്ടു അവൾ നിദ്രാദേവിയെ ക്ഷണിച്ചു കണ്ണുകളടച്ച്....തന്റെ ജീവിതത്തിൽ തനിക്കായി കാത്തുവെച്ച സന്ദോഷങ്ങളും സമാധാനപരമായ ദിനങ്ങളും അറിയാതെതന്നെ