കവിത
അണയാത്ത ദീപം
നമ്മൾ കൺ തുറക്കും മുൻപാദീപം
ജ്വലിച്ചുയർന്നു നിന്നീടും .
കൺതുറന്നു കാണുക ആ ജ്വലിക്കുന്ന
പ്രകാശത്തെ .നമ്മുടെ കൂടെ ഒരു കൂട്ടായി
കണ്ണദയ്ക്കാതെ ജ്വലിച്ചുയരും.
വഴികാട്ടിയായി നമ്മുടെ കൂടെ എന്നും ഗമിച്ചീടും.
ഏതൊരാളും കൈകൂപ്പിനിൽക്കുമാ -
പ്രഭയുടെ ജ്വാലനത്തീനു മുൻപിൽ
വർഷങ്ങളൊക്കെ കടന്നുപോയാലും
ആ പ്രഭയെന്നും ജ്വലിച്ചുനിൽക്കും
നിത്യവും കൈകൂപ്പി വന്ദിക്കണം നമ്മളോ-
രോ മനുഷ്യരും ആ ദീപത്തെ.
മറ്റൊരാൾക്കും വധിച്ചു വീഴ്ത്താൻ കഴിയുന്ന-
പ്രഭയല്ലെന്നോർക്കണം നാം .ഓരോ മനുഷ്യ-
രുടേയും ജീവിതം സംരക്ഷിക്കപ്പെടുമപ്രഭയാൽ.
കാലമെത്രയേറെ കഴിഞ്ഞുപോയാലും തീരുകയില്ല
പ്രഭയുടെ കാഠിന്യം.എത്ര ദീവസം കഴിഞ്ഞാലു-
മണയാത്ത ജ്വലിക്കുന്ന പ്രഭയാണത് .
ആരുടെ കണ്ണടഞ്ഞാലും അണയാത്ത
ജ്വലിയ്ക്കുന്ന ദീപ പ്രഭയാണത്
കാഠിന്യം കുറഞ്ഞതാണ് പലതെങ്കിലും
ആ പ്രഭയുടെ കാഠിന്യം കുറയുകില്ല
എത്രകണ്ടാലും മതിവരാത്തൊരു
അത്ഭുത പ്രഭയാണു ആ ദീപം
നിത്യവും കാവലായ് നിന്നീടുമാപ്രഭ
അണയാതെ നമ്മുടെ കൂടെ നിന്നീടും
കണ്ണുകളിലെങ്കിൽ നമ്മുടെ മുന്പിലാ-
ദീപമണഞ്ഞീടുന്നു.അണയുവാൻ അനുവ-
ദിക്കരുതാ പ്രഭയെ അണയുമെങ്കിൽ
ലോകം അന്തകാരം
നമ്മുടെ കൂടെ ഉള്ളവരെ കാത്തുസൂക്ഷിയ്ക്കു
പോലെ നമ്മൾ കാക്കണം ആ പ്രഭയെ
നമ്മളോരോരുത്തരും കാത്തുസൂക്ഷിക്കണം ആ
പ്രഭയെ ഇനി വരും തലമുറകൾക്കായി
നിത്യവും വന്ദിക്കുകപ്രഭയെ നമ്മടെ ജീവിതം
ധന്യമാകും.