ഉപന്യാസം
മലിനീകരണം : ഒരു മഹാവിപത്ത്
ഇനിവരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ :
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും .
ഈ വരികൾ പറയുന്നതുപോലെ നമ്മുടെ ചുറ്റുപാടുകൾ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ ഭൂമിയിൽ മലിനീകരണം ഇല്ലാത്ത ഒരു സ്ഥലവും മുക്ക് കാണാൻ കഴിയുകയില്ല . വരും തലമുറയ്ക്ക് ജീവിക്കാൻ സ്ഥലമില്ലാതെ ഈ ആവാസവ്യവസ്ഥ തകിടം മറിയാനുള്ള ഒരു വലിയ സാധ്യത നമുക്ക് തള്ളിക്കളയാനാകില്ല.
ആദിമമനുഷ്യൻ പ്രകൃതിയോടിണങ്ങി തുല്യരായി കാണുകയും ചെയ്‌തിരുന്നു .എന്നാൽ നമുക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനും കോൺക്രീറ്റ് സൗധങ്ങൾ ഉണ്ടാക്കാനായിട്ടുമുള്ള അടിത്തറകളായി മാറി ഇന്ന് ഇവ രണ്ടും .പ്രകൃതിയെ അമ്മയായി കാണണമെന്നു ,എല്ലാറ്റിനെയും സംരക്ഷക്കണമെന്നു നാം ആഹ്വാനം ചെയ്യാറുണ്ടെങ്കിലും 1000ത്തിൽ ഒരാൾക്ക്പോലും പ്രകൃതിയെ മലിനപ്പെടുത്താതെ ജീവിക്കാൻ അറിയില്ല .വായുമലിനീകരണo ,ശബ്ദമലിനീകരണ൦ ,ജലമലിനീകരണ൦ ഇങ്ങനെ എണ്ണമറ്റ മലിനീകരണങ്ങൾ ഇവിടെ നിലനിൽക്കുന്നു ഓരോ ദിവസം കൂടും തോറും പുതിയ ഒരു തരംമലിനീകരണ൦ പൊട്ടിമുളയ്കുന്നു . കൊറോണ വൈറസ് ,മഞ്ഞപ്പിത്ത൦ ,ഷിഗെല്ല ,പനി ,ചുമ . ഇത്തരം രോഗങ്ങൾക്കൊക്കെ കാരണ൦ മലിനീകരണമാണ് .മലിനീകരണത്തിന്റെ കുത്തകയാണ് ഡൽഹി .നമ്മുടെ
ഹരിതകേരളം എന്ന വരി ഇന്നത്തെക്കാലത്ത്നമ്മുടെ മലിനകേരളം എന്ന് മാറ്റിയെഴുതേണ്ടി വരും . നമ്മുടെ മലിനകേരളം എന്ന് മാറ്റിയെഴുതേണ്ടി വമുകളിൽ പറഞ്ഞ മലിനീകരണങ്ങൾക്കൊക്കെ കാരണം നാം മനുഷ്യരാണ് .ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി അവിടെയും മലിനമാക്കാതെ ഇവിടുത്തെ മലിനീകരണം നിറുത്തി വൃത്തിയാക്കാനാണ് നാം ശ്രമിക്കേണ്ടത്. നാം ഭൂമിയെ മലിനമാക്കുമ്പോൾ നമ്മെത്തന്നെ മലിനമാക്കുന്നു പ്രക്രിയ അവസാനിപ്പിക്കണം. തെളിവെള്ളം നിറഞ്ഞ കുളവും, വൃത്തിയായ മണ്ണു൦ ,ശുദ്ധമായ വായുവും വരും തലമുറയ്ക്ക് ഒരു സ്വപ്നമാകരുത് .മലിനീകരഒരു മഹാവിപത്തുണ് .ആ മഹാവിപത്തിനെ ഇവിടുന്ന് ഒഴിവാക്കി സുന്ദരമായ കേരളത്തെയും ,ശുദ്ധമായ ഇന്ത്യയേയും ,വൃത്തിയുള്ള ഭൂമിയേയും വാർത്തെടുക്കാൻ നാം എപ്പോൾതന്നെ പ്രയത്നം തുടങ്ങാണ൦ .ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ഒരു നല്ല വാസ൦ തന്നെ സാധ്യമാക്കാൻ നമുക്ക് കൈകോർക്കാ൦ ....
പ്ലാസ്റ്റിക് എന്ന ഭീകരൻ
നമ്മുടെ സുന്ദരമാം ഭൂമിയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ നോവൽപിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്.വളരെ നല്ല പ്രകാശപൂരിതമായ ആകാശം അതിൽ പക്ഷികളും മൃഗങ്ങളും സ്നേഹത്തോടെ ജീവിതം ആസ്വദിക്കുന്നത് നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് പോലെത്തന്നെ ഇരുണ്ട് കൂടിയ ആകാശവും ഇടിയും മിന്നലും പ്രകൃതി അവസ്ഥകളും മനസ്സിലേക്ക് ഓടി വരുന്നു. ഇതുപോലെ ഇരുണ്ടു കൂടിയ അവസ്ഥയാണ് ഇന്ന് നമ്മുടെ ലോകത്തിന്. പ്ലാസ്റ്റിക് കണ്ടാൽ ഒരു പാവം ചുരുട്ടി കൂട്ടി കളയാം അത്രമാത്രം ദുർബലൻ എന്നാൽ പ്ലാസ്റ്റിക് ഒത്തുകൂടിയാൽ നമ്മുടെ ഭൂമിയെ തന്നെ നശിപ്പിക്കാൻ കഴിവുള്ള ഭീകരൻ എന്നാൽ ഇത് നാം ഇന്ന് തിരിച്ചറിയുന്നുണ്ടോ?
പ്ലാസ്റ്റിക് എന്നത് നമ്മുടെ ജീവിതം എളുപ്പമാക്കാൻ വേണ്ടി കണ്ടുപിടിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നാണ്. അന്ന് അതിനു വളരെ അധികം പ്രശസ്തിയും ലഭിച്ചു. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് എന്ന വസ്തുവിന്റെ ഉപയോഗത്തെ കടത്തിവെട്ടുന്ന ഭീകരമായ പ്ലാസ്റ്റിക്കിന്റെ മുഖം നാം കാണുന്നു. ഇവയെ എങ്ങനെ നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്താം എന്നത് വലിയ ചോദ്യചിഹ്നമാകുന്നു.ജീവിതത്തിൽ നിന്ന് അകറ്റിനിർത്താം എന്നത് വലിയ ചോദ്യചിഹ്നമാകുന്നു.
ആദ്യം പ്ലാസ്റ്റിക് എന്തിനുവേണ്ടിയാണ് കണ്ടുപിടിച്ചത് എന്ന് നോക്കാം. കറന്റു എലിപ്പമാർഗത്തിൽ എല്ലായിടത്തും എത്തിക്കുക എന്നത് പണ്ട് വളരെ അധികം കഷ്ടപ്പാടുള്ള ഒരു ജോലിയായിരുന്നു. പണ്ട് കോപ്പർ, സിൽവർ, എന്നീ കമ്പികളായിരുന്നു ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത് എന്നാൽ അവയുടെ മൂല്യം വളരെ വലുതും എല്ലാവർക്കും താങ്ങാനും കഴിന്നിരുന്നില്ല അപ്പോഴാണ് മുഖം മൂടിയണിഞ്ഞ് നല്ലവനായി പ്ലാസ്റ്റിക് ലോകത്തിനു മുന്നിൽ എത്തുന്നത്. ഇതു മാത്രമല്ല പ്ലാസ്റ്റിക് കൊണ്ടുള്ള ഉപയോഗം ഫൈർഫോർസി പാത്രങ്ങൾ എന്നരൂപത്തിലും നമ്മുടെ ജീവിതത്തിൽ വളരെ അധികം ഉപയോഗം ചെയ്തിട്ടുണ്ട്.
പ്ലാസ്റ്റിക് രണ്ടു രീതിയിലാണ് കാണാൻ കഴിയുന്നത് അതിൽ ആദ്യം "തെർമോസ്റ്റിങ്" എന്നും പേരുകേട്ടവയാണ്. ഇവർക്ക് ചൂടിനെ താങ്ങാനുള്ള കഴിവുണ്ട് അതിനാൽ തന്നെ ഇവയാണ് ഫൈർഫോർസും, ഇലക്ട്രിക്ക് സ്വിച്ചിലും കാണപ്പെടുന്നത്. ഇവരെ ഉരുക്കി വീണ്ടും ഉപയോഗിക്കൽ അസാധ്യമാണ്. രണ്ടാമത്തെ തരാം പ്ലാസ്റ്റിക് "നോൺ തെർമോസ്റ്റിങ്" പ്ലാസ്റ്റിക്കാണ് ഇവ വീണ്ടും ഉരുക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ് എന്നാലും ഇവ രണ്ടും മണ്ണിൽ അലിഞ്ഞുചേരില്ല എന്നതിൽ സംശയം ഇല്ല.
പ്ലാസ്റ്റിക്കിന്റെ നല്ലവണ്ണം മനസ്സിലാക്കിയ ശേഷം നാം ഒറ്റകെട്ടായി പ്ലാസ്റ്റിക്കിന്റെ അകറ്റിനിർത്തൽ അത്യാവശ്യമാണ്. എന്നാൽ ഇത് എങ്ങനെ എന്നതാണ് ചോദ്യചിഹ്നമാണ്. ആദ്യം പ്ലാസ്റ്റിക്കിന്റെ എങ്ങനെ രണ്ടായി തിരിക്കാം എന്ന് മനസ്സിലാക്കി അതിൽ വീണ്ടും ഉപയോഗിക്കാവുന്നവ അനാവശ്യമായി കളയാതെ ഉപയോഗിക്കുക
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കർശന നിയമം വരേണം. കർശന നിയമം എന്നത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് പെട്ടന്ന് എല്ലാവയോടും പ്ലാസ്റ്റിക് ഉപയോഗം നിർത്താൻ ആവശ്യപ്പെടുക മാത്രമല്ല. ആദ്യം ഇവ നിർമിക്കുന്ന വൻകിടസ്ഥാപനങ്ങളിൽ ഇവയുടെ നിർമ്മാണം കുറയ്ക്കണം എങ്കിൽ മാത്രമേ പൊതുജനങ്ങൾ പ്ലാസ്റ്റിക് ലഭ്യമല്ലാതെ ആവുകയുള്ളൂ. കടയിൽ പോയി ആവശ്യ വസ്‌തുക്കൾ വാങ്ങുമ്പോൾ അതെല്ലാം പ്ലാസ്റ്റിക് കവറുകളിൽ എത്തുന്നതും എന്നാൽ അവസാനം അതെല്ലാം ഒരു കവറുകളിൽ ആക്കി കൊണ്ടുപോകുമ്പോൾ അത് പ്ലാസ്റ്റിക് ആവരുത് എന്ന് പറഞ്ഞു പിഴവാങ്ങലല്ല ഇതിന്റെ ലക്ഷ്യം.
"ഇനി എത്രകാലം എന്ന് അറിയില്ല എന്നാലും അറിയാം ഇനിയില്ല അത്രകാലം" എന്ന വരികൾ നമ്മുടെ ഭൂമിയുടെ കണ്ണുനീരാണ് എന്ന് നാം മനസ്സിലാക്കണം. കടലുകളിൽ സമുദ്രങ്ങളിലും നദികളിലും മാത്രമല്ല എല്ലാം ജലയിടങ്ങളിലും പ്ലാസ്റ്റിക് ഒരു ഭീകരനാണ്. ഒരു വർഷത്തിൽ പ്ലാസ്റ്റിക് മാലിന്യത്താൽ എത്രയധികം മൃഗങ്ങൾ മരിക്കുന്നു എന്നത് നമ്മെ പേടിപ്പെടുത്തുന്ന. ഈ അടുത്ത കാലത്ത് ജയ്‌പൂരിലെ ഒരു പശുവിന്റെ മരണ കാരണം വളരെ അധികം ചർച്ചയായിരുന്നു. പശുവിന്റെ മരണകാരണം അവ അറിവില്ലാതെ പ്ലാസ്റ്റിക് കഴിച്ചു എന്നതാണ്. ഇതിൽ നിന്ന് നമ്മുടെ ജീവികൾ നമ്മുടെ അറിവില്ലായിമ കാരണം എത്ര കഷ്ടപ്പെടുന്നു എന്ന് മനസസ്സിലാക്കാം നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്തി ഒരുപാടു പ്രകൃതി ദുരന്തങ്ങൾ ഈ നിസ്സാരം എന്ന് കരുതുന്ന പ്ലാസ്റ്റിക് കാരണമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭാസത്തിന്റെ പ്രാധാന്യം
വളർന്നുവരുന്ന ആധുനിക ലോകം ഒരുപാട് മാറ്റങ്ങൾ കാഴ്ച്ചവെക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അനേകം മുന്നേറ്റങ്ങൾ കൈവന്നിട്ടുണ്ട്. അറിവിലൂടെ ലോകത്തെ മാറ്റിയെടുക്കുമെന്നുള്ള കാണ്ഡത്തിലൂടെ നിരവധി വിദ്യാലയങ്ങൾ വളർന്നുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലും വിദ്യാലയങ്ങൾ വളർന്നുവരികയും,വിദ്യാഭ്യാസത്തിനുള്ള അവകാശ൦ മൗലികരായി പരിഗണിക്കുകയും ചെയ്‌തു . സാക്ഷരതയിൽ മുന്നിട്ടുനിൽകുന്ന കേരളത്തിൽ പോലും കണ്ടുവരുന്ന പ്രശ്നമാണ് തൊഴിലില്ലായ്‌മ. എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടാത്ത പ്രാധാന്യം നൽകാത്ത പഠനമാർഗങ്ങൾ, വിദ്യാലയത്തിലെ അസുഖകര അന്തരീക്ഷം, വിദ്യാഭ്യാസത്തിന്റെ ആകർഷകരമല്ലാത്ത എന്നാൽ കഠുപ്പമേറിയെസാ പഠനശൃ൦ഖല തുടങ്ങിയ കാരണങ്ങൾ ഒരുപക്ഷെ പലരെയും സ്വപ്നജോലിയുടെ ആഗ്രഹത്തിൽ നിന്നും താഴയെത്തിച്ചേക്കും. ഇത്തരം കാരണങ്ങളാൽ ആ വ്യക്തിക്ക് ജോലിസാധ്യതകൾ ചുരുങ്ങിപോകുന്നുണ്ട്. തൊഴിൽ മനുഷ്യൻ്റെ മൗലികാവശ്യമാണ് .തൊഴിലുള്ള വ്യക്തിക്കെ കുടുംബത്തെ നിലനിർത്താനാകു തൊഴിലിലൂടെ നൽകപ്പെടുന്ന വേതന൦ ഏതൊര്യ സാധാരകാരൻ്റെയും നിലനിൽപ്പിനെ ബാധിക്കും എന്തെന്നാൽ ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പണം ആവശ്യമാണ്. മാത്രമല്ല തൊഴിലുള്ള വ്യക്തികൾ സമൂഹത്തിൽ പരിഗണിക്കപ്പെടും, സമൂഹത്തിനായി അവന്റെ കടമകൾ ചെയ്യുകയും ജോലിയിലൂടെ ചെയ്യുന്നു. അലസമായി ഇരിക്കാതെ അവനവന്റെ കഴിവിനെ തൊഴിൽചെയ്തുകൊണ്ടു പരിപോഷിക്കാനാകും.
എന്നാൽ എന്ത് തൊഴിലും, അതിന്റെ സീറ്റുകൾ ലഭിച്ചാലേ അതു കിട്ടുകയുള്ളു. ഇന്നത്തെയവസ്ഥയിൽ കൈകൂലികൊണ്ടു ഏറെയെളുപ്പം നേടിയെടുക്കാനാകും അത്. അതേസമയം കഴിവുള്ളവർക്ക് ആ അവസരം നഷ്ടപ്പെടുന്നു. തൊഴിൽ സാധ്യത കുറയാൻ മറ്റൊരുകാരണം ജനസംഖ്യവർധനമാണ്. രാജ്യത്തിൻറെ സാമൂഹികവും സാമ്പത്തികവുമായസ്ഥിതിയും ഇതിനെ ബാധിക്കുന്നു സീറ്റുകൾ സംവരണം ചെയ്യുന്നത് ഒരുപരിധിവരെ സാമൂഹിക മുന്നേറ്റത്തിനു സഹായിക്കും. എന്നാൽ അതിൽ ഉണ്ടാക്കുന്ന പിഴവുകളും സംശയങ്ങൾ അനാവശ്യമായി സീറ്റുകളുടെ ലഭ്യത കുറയ്ക്കുന്നു.
നിരവധി കമ്പനികൾ ഇന്ത്യയിലും കേരളത്തിലും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ശരിയായ സാമ്പത്തികനയം നാം രൂപീകരിച്ചില്ലങ്കിൽ അവ പൂട്ടിപോകാനിടയാകുന്നു. ഫോർഡ് കമ്പനി അതിനുദാഹരണമാണ്. പലപല കോഴ്‌സുകൾ നൽകുമ്പോൾ അതിനുള്ള ജോലിസാധ്യതയും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൂടൽ ശാസ്ത്ര റിസർച്ച് സ്ഥാപനങ്ങളും,ഐ.ടി സ്ഥാപങ്ങളും കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കോർപ്പറേറ്റ് രൂപീകരണവും കുടു:ബശ്രീ പ്രസ്ഥാനങ്ങളും ഇതിനെ അടിസ്ഥാനമായി സഹായിക്കുന്നു. എന്നാൽ ഇതിനെല്ലാം പുറമെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മേൽപറഞ്ഞ പ്രശ്‌നങ്ങൾ സഹായിക്കാൻ ഉപകരിക്കും.
വിദ്യാഭ്യാസത്തിനൊപ്പം തെഴിനുള്ള ട്രെയിനിങ് അഥവാ ആ മേഖലയെക്കുറിച്ചു കൂടൽ വിപുലമായി പറഞ്ഞുകൊടുക്കുക പഠനത്തിനുശേഷം തൊഴിൽ കിട്ടുന്നതിൽ ഉപകരിക്കും. സ്‌കൂൾ - കോളേജ് നടത്തിവരുന്ന ഈ സമ്പ്രദായം ജോലി നേടുക എന്ന ലക്ഷ്യത്തെ എളുപ്പമാക്കുകയും സമയത്തെ ലാഭിക്കുകയും ചെയ്യുന്നു. വിദ്യാലയത്തിലെ എക്സ്ട്രാ കറിക്കുളത്തിനെ കോഴ്സ് രൂപേണ വർധിപ്പിക്കുന്നത്, ചെറുപ്പത്തിൽ വിദ്യാർത്ഥികളുടെ മികവിനെ ശരിയായ രീതിയിൽ തിരിച്ചുവിടാൻ സഹായിക്കുന്ന. വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകൾ താത്പര്യമനുസരിച്ചു തിരെഞ്ഞടുക്കാൻ വിദ്യാർത്ഥികൾക്ക് സമയം നൽകുന്നു. ഒരുരീതിയിൽ, പഠിച്ച കാര്യങ്ങൾ പ്രവർത്തികമാക്കാനുള്ളു വേഗമേറിയ മാർഗമാണിത്. തോഴിലധിഷ്ഠിത വിദ്യാഭ്യാസം ഇന്ന് ഐ.ടി ,സ്പോർട്സ്തുടങ്ങിയ മേഖലയിൽ വർധിച്ചുവരുന്നുണ്ട് .ഉയർന്ന ക്ലസുകളിൽ ഇവ രണ്ടാംവിഷയമായി കണക്കാക്കപ്പെടുന്നു.
എൻട്രൻസ് ,പി .എസ് .സി തുടങ്ങിയമത്സരപരീക്ഷകളെ തന്ത്രപരമായി നേരിടുവാൻ ഇത്തരം വിദ്യാഭ്യാസ നയങ്ങൾ സഹായിക്കും. മത്സരങ്ങൾ കൂടിവരുന്ന ലോകത്തിൽ ഇത്തരം പ്രഥമപരിശീലനം ആവശ്യമാണ്. തൊഴിലില്ലായ്‌മയുടെ പ്രധാന പ്രശ്നമായ മൂല്യാധിഷ്ഠിതമല്ലാത്ത പഠനപ്രക്രിയയെ ഇത് മാറ്റിമറിക്കുന്നു.ഇഷ്ടമുള്ള കോഴ്സ് പഠിക്കുമ്പോഴും തൊഴിലുകൾ നേടാനുള്ള ആപ്‍തി വിദ്യാർത്ഥി കൈവരിക്കുന്നു. പ്ലസ് ടുവിന് ശേഷം മാത്രം ജോലിക്കായി ശ്രമിക്കുന്ന രീതിയെ ഇത് മാറ്റിയെടുക്കുന്നു.
ഇന്നിപ്പോൾ നിരവധി ഉയർന്ന ജോലികൾ നേടാനാണ് പലരുമഗ്രിഹിക്കുന്നത്. ചന്ദ്രയാൻ - 3 ശാസ്ത്രമേഖയിലെ ഒരു കുതിപ്പാണ്. അത്തരം ഉയർന്ന സ്ഥാപനങ്ങളിൽ ജോലിചെയ്‌ത് രാജ്യത്തിൻറെ സാമ്പത്തിക നിലവാരം പ;ആരും കൂടാനാഗ്രഹിക്കുന്നു. അതിനുള്ള അടിസ്ഥാന പരിശീലനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.
മത്സരബുദ്ധിയുടെ കാര്യങ്ങളെ സമീപിക്കുന്നത് ജോലി നേടുവാൻ ഒരാളെ പ്രാപ്തനാക്കുന്നു. തൊഴിൽസീറ്റുകൾ ഗണ്യമായി കുറയുന്നതിന്റെ കാരണമായ സാമ്പത്തിക - സാമൂഹിക പ്രതിസന്ധികളെ തരണം ചെയ്യുവാനും, ജോലി കൈവരിക്കാനും, ആ ജോലിയിലൂടെ തൊഴിലിലും അവസരങ്ങളിലും മുന്നേറ്റം സൃഷ്ടിക്കുവാനും സാധിക്കും. ഇതിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ നമ്മെയേറെ സഹായിക്കുന്നു.